ഡല്‍ഹി: കാലപത്തിന് ശേഷം ഡഹിയില്‍ നിന്ന് സിങ്കു അതിര്‍ത്തിയിലേക്ക് തിരിച്ചെത്തിയ പ്രതിഷേധക്കാര്‍ക്കെതിരെ പ്രദേശവാസികള്‍. ഡല്‍ഹി വിട്ട് സിങ്കു അതിര്‍ത്തിയിലേക്ക് വീണ്ടും പ്രതിഷേധക്കാര്‍ക്ക് സമരം തുടങ്ങാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാ ഇനിയും ഇവിടെ സമരം തുടരാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഒരു കൂട്ടം പ്രദേശവാസികള്‍ തടിച്ചുകൂടുകായായിരുന്നു.
സമരക്കാരെ വീണ്ടും അവിടെ ഇരിക്കുന്നതില്‍ നിന്ന് തടയുക മാത്രമല്ല, മാധ്യമങ്ങളെ വിളിക്കുകയും ക്യാമറയ്ക്ക് മുന്നില്‍ ഇവരുടെ നീക്കത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സമരത്തിനെതിരെ പ്രദേശവാസികളുടെ ഭാഗത്തു ന്ിന്ന് വലിയ പ്രതിഷേധമാണ് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്ക് നേരിടേണ്ടി വന്നത്. സിങ്കു അതിര്‍ത്തി ശൂന്യമാക്കണമെന്നായിരുന്നു പ്രദേശവാസികളുടെ മുദ്രാവാക്യം .
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിനിടെ നടന്ന അക്രമത്തില്‍ നിരവധി പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.പരേഡിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകള്‍ പ്രതിഷേധക്കാര്‍ ലംഘിക്കുകയായരുന്നു. തലസ്ഥാനത്തെ ക്രമസമാധാനപാലനം അവലോകനം ചെയ്യാനും ഡല്‍ഹിയിലെ ചില പ്രദേശങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുത്ത കര്‍ഷക സംഘടനാ നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടിസും പുറപ്പെടുവിച്ചു കഴിഞ്ഞു.
Discussion about this post