കാന്താര: ചാപ്റ്റർ 1’ സിനിമയുടെ ഷൂട്ടിങ്ങിനിടെ പലതവണ മരണത്തെ മുഖാമുഖം കണ്ടെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ദൈവാനുഗ്രഹംകൊണ്ടു മാത്രമാണ് താൻ ഓരോ തവണയും രക്ഷപെട്ടതെന്നും താരം പറഞ്ഞു. തുടർച്ചയായ ജോലി കാരണം മൂന്നുമാസത്തോളമായി ശരിയായി ഉറങ്ങിയിട്ടില്ലെന്നും താരം പറയുന്നു.
ചിത്രീകരണത്തിനിടെ താൻ നാലഞ്ച് തവണ മരണത്തെ മുഖാമുഖം കണ്ടെന്നും ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് ഓരോ തവണയും രക്ഷപ്പെട്ടതെന്നും താരം പറഞ്ഞു. “ഞങ്ങൾ മാസങ്ങളോളം വിശ്രമമില്ലാതെ ജോലി ചെയ്‌തു. നിരവധി അപകടങ്ങൾ ഉണ്ടായി. ദൈവാനുഗ്രഹത്താല്‍, ഞാൻ ആ നിമിഷങ്ങളെ അതിജീവിച്ചു,” ഋഷഭ് ഷെട്ടി പറഞ്ഞു.
ഞാൻ നല്ല പോലെ ഉറങ്ങിയിട്ട് മൂന്ന് മാസമായി. ഈ സമയങ്ങളിലെല്ലാം ഞങ്ങൾ നിർത്താതെ ജോലി ചെയ്യുകയാണ്. ഡയറക്ഷൻ ടീമും, ക്യാമറ ടീമുമെല്ലാം 38 മുതൽ 48 മണിക്കൂർ വരെയാണ് തുടർച്ചയായി ജോലി ചെയ്തത്. ആരും ഇതിനെ എന്റെ സിനിമയായി മാത്രമല്ല കണ്ടത്. നിർമ്മാതാക്കളും സെറ്റിൽ ചായ കൊണ്ട് വരുന്ന ആളുകൾ പോലും ഇത് അവരവരുടെ സിനിമയായിട്ടാണ് കണ്ടത്. കാന്താരയുടെ ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം 4-5 തവണ ഞാൻ മരണത്തെ മുഖാമുഖം കണ്ടു, പക്ഷെ ദൈവത്തിന്റെ അനുഗ്രഹം എന്നെ രക്ഷിച്ച് ഇന്ന് നിങ്ങളുടെ മുന്നിൽ കൊണ്ട് നിർത്തിയിരിക്കുന്നുവെന്നായിരുന്നു ഋഷഭ് ഷെട്ടിയുടെ വാക്കുകൾ,
Discussion about this post