അമേരിക്കയെ യുദ്ധത്തിന് വെല്ലുവിളിച്ച് അഫ്ഗാനിസ്താൻ ഭരണകൂടമായ താലിബാൻ. ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ അമേരിക്ക ശ്രമിച്ചാൽ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്ന് താലിബാൻ.
അമേരിക്ക ഏതെങ്കിലും സൈനിക നടപടിയുമായി മുന്നോട്ട് പോകുമ്പോൾ പാകിസ്താൻ സഹകരിച്ചാൽ അത് താലിബാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നൽകി.
സാധാനസാമഗ്രികൾ നൽകിയോ നയതന്ത്രപരമാ.ാേ സൈനികപരമായോ ഏതെങ്കിലും തരത്തിൽ പാകിസ്താൻ അമേരിക്കയെ സഹായിക്കുകയാണെങ്കിൽ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ,പാകിസ്താനെ ശത്രുരാജ്യമായി കണക്കാക്കുമെന്നാണ് താലിബാൻ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ യുഎസ് സൈന്യം നടപടി സ്വീകരിക്കുന്നുണ്ടെന്ന സൂചന നേരത്തെ തന്നെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിരുന്നു.
Discussion about this post