പാകിസ്താൻ പുരുഷ ടീം പേസർ ഹാരിസ് റാഫിന്റെ ‘ആറ് വിരലുകൾ ആംഗ്യം അനുകരിച്ച് പാക് വനിതാ താരങ്ങളും. നഷ്‌റ സുന്ദുവാണ് ഹാരിസിനെ അനുകരിച്ചത്. കഴിഞ്ഞ ദിവസം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന മത്സരത്തിന് പിന്നാലെയാണ് നഷ്‌റ ആറ് വിരലുകൾ ഉയർത്തിക്കാണിച്ചത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. പാകിസ്താൻ പ്രകോപനവുമായി രംഗത്തെത്തിയിട്ട് കാര്യമില്ലെന്നും പരാജയം എന്നും പാകിസ്താൻ്റെ കൂടെയുണ്ടാവുമെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു.
മത്സരത്തിന് ശേഷം നഷ്‌റ സോഷ്യൽ മീഡിയയിൽ തന്റെ ആറ് വിരലുകൾ ചൂണ്ടി കാണിക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചു.’അൽഹംദുലില്ലാഹ്, പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി 100 ഏകദിന വിക്കറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടതിൽ ശരിക്കും വിനീതയായി. എന്റെ കുടുംബത്തിനും, സഹതാരങ്ങൾക്കും, സപ്പോർട്ട് സ്റ്റാഫിനും അവരുടെ നിരന്തരമായ പിന്തുണയ്ക്ക് ഞാൻ നന്ദിയുള്ളവനാണ്. നന്ദിയോടെയും ദൃഢനിശ്ചയത്തോടെയും മുന്നോട്ട് നോക്കുന്നുവെന്നാണ് നഷ്‌റ കുറിച്ചത്.
ഏഷ്യാകപ്പ് മത്സരത്തിനിടെയാണ് കാണികൾക്ക് നേരെ യുദ്ധവിമാനങ്ങൾ വീഴ്ത്തിയെന്ന് പാക് ബൗളർ ഹാരിസ് റൗഫ് കാണിച്ചത്.ആറ് എന്ന് കൈവിരലുകൾ ഉയർത്തി കാണിച്ച ശേഷം വിമാനം വീഴുന്നതായാണ് റൗഫ് കാണിച്ചത്.
ഇതിനെ പിന്തുണച്ച് പാക് ആഭ്യന്തര മന്ത്രി ഖാജ ആസിഫ് രംഗത്തെത്തിയിരുന്നു. 6-0 സംഭവം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നാണ് ഖാജ ആസിഫിന്റെ പോസ്റ്റ്. ‘ഹാരിസ് റൗഫ് അവരെ നന്നായി കൈകാര്യം ചെയ്തു. ഇത് തുടരുക. ക്രിക്കറ്റ് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കും. എന്നാൽ 6/0 എന്ന ഇന്ത്യ മറക്കില്ല, ലോകവും അത് ഓർക്കും’ എന്നാണ് ഖാജ ആസിഫിന്റെ പോസ്റ്റ്.
Discussion about this post