ഇന്ത്യയിലെ സർക്കാരിനെ അട്ടിമറിക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ടിബറ്റൻ നേതാവ്. ഇന്ത്യയിലെ ടിബറ്റൻ പ്രവാസി സർക്കാരിലെ മുൻ പ്രസിഡന്റായിരുന്ന ലൊബ്സാങ് സങ്ഗെയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയക്കാരിലും വിവിധ മേഖലകളിലുള്ള ഉന്നതരിലും സ്വാധീനം ചെലുത്തി രാജ്യത്ത് ഭരണമാറ്റമുണ്ടാക്കാൻ ഇന്ത്യയിലെ ചൈനീസ് എംബസിയുടെ ഭാഗത്തുനിന്ന് നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ആരോപണം
ഉന്നതരെ കൂടെ നിർത്തുക എന്നത് പുരാതന ചൈനീസ് തന്ത്രമാണ്, അവർ നേതാക്കളെയും, ബുദ്ധിജീവികളെയും, വ്യവസായികളേയും, മാധ്യമപ്രവർത്തകരെയും, ഇക്കാലത്ത് യൂട്യൂബർമാരെ പോലും വിലക്കെടുക്കുന്നു. അങ്ങനെയാണ് അവർ ടിബറ്റിലും, സിൻജിയാങ്ങിലും, മംഗോളിയയിലും നുഴഞ്ഞുകയറിയത്. ഇന്ത്യയിലും അവർ അത് തന്നെ പരീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണകക്ഷി, പ്രതിപക്ഷം, വ്യവസായ പ്രമുഖർ, മാദ്ധ്യമപ്രവർത്തകർ എല്ലാവരും ജാഗ്രതയോടെയിരിക്കണം. സ്വന്തം അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി ആരെവേണമെങ്കിലും ചൈന വിലയ്ക്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ സ്വാധീനം നേടുന്നതിൽ നിന്ന് ഇന്ത്യയെ തടയുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ചൈന എന്തിനാണ് മാലദ്വീപിനെ, ബംഗ്ലാദേശിനെ, ശ്രീലങ്കയെ നേപ്പാളിനെ ഒക്കെ പിന്തുണയ്ക്കുന്നത്? ഇന്ത്യയെ ആക്രമിക്കുന്ന ഭീകരവാദികൾക്കെതിരായ പ്രമേയങ്ങളെ എന്തിനാണ് യു.എന്നിൽ തടയുന്നത്? കാരണം, ഇന്ത്യയെ വരിഞ്ഞുമുറുക്കാനും ദക്ഷിണേഷ്യയിൽ ആധിപത്യം സ്ഥാപിക്കാനുമാണ് അവർ ആഗ്രഹിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
ചൈനയുടെ വികാസ അഭിലാഷങ്ങൾ അവസാനിച്ചിട്ടില്ലെന്നും, അരുണാചൽ പ്രദേശ് അവരുടെ അടുത്ത വലിയ നീക്കത്തിന്റെ കേന്ദ്രമാണെന്നും, ഇന്ത്യയ്ക്ക് അതിനെ ‘വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചൈന അരുണാചൽ പ്രദേശിലുടനീളം അതിവേഗ റെയിൽവേകൾ, ഹൈവേകൾ, സൈനിക വ്യോമതാവളങ്ങൾ എന്നിവ നിർമ്മിക്കുന്നു. അവർ അധിനിവേശത്തിന് തയ്യാറെടുക്കുകയാണ്. ചൈനയെ സംബന്ധിച്ചിടത്തോളം ടിബറ്റ് കൈപ്പത്തിയാണ്., അഞ്ച് വിരലുകൾ ലഡാക്ക്, നേപ്പാൾ, ഭൂട്ടാൻ, സിക്കിം, അരുണാചൽ എന്നിവയാണ്. അവർ ഇതിനകം ടിബറ്റ് കൈവശപ്പെടുത്തിയിട്ടുണ്ട്, അഞ്ച് വിരലുകൾക്കായി അവർ വരുന്നു, കാരണം ഹിമാലയം നിയന്ത്രിക്കുക എന്നാൽ ദക്ഷിണേഷ്യയിൽ ആധിപത്യം സ്ഥാപിക്കുകയും ഇന്ത്യയെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുക എന്നാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Discussion about this post