ന്യൂഡൽഹി : 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് ന്യൂഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു നിർവഹിച്ചു. ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതി ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാൽ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ, ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയരായ കലാകാരന്മാരുടെയും ചലച്ചിത്ര പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു പുരസ്കാരദാനം നടന്നത്.
ഹാളിലുണ്ടായിരുന്ന എല്ലാവരും എഴുന്നേറ്റു നിന്ന് കയ്യടിച്ചുകൊണ്ടാണ് മോഹൻലാലിനെ പരമോന്നത പുരസ്കാരം നേട്ടത്തിന് ആദരിച്ചത്. ദാദാസാഹിബ് ഫാൽക്കെ അവാർഡ് സ്വീകരിച്ച ശേഷം മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രസിഡന്റ് മുർമുവിനും ഉൾപ്പെടെയുള്ളവർക്ക് നന്ദി പറഞ്ഞു. ഇതൊരു മാന്ത്രിക നിമിഷമാണെന്നും ഈ പുരസ്കാരം മുഴുവൻ സിനിമ മേഖലയ്ക്കും അവകാശപ്പെട്ടതാണെന്നും മോഹൻലാൽ വ്യക്തമാക്കി.
ഷാരൂഖ് ഖാൻ, വിക്രാന്ത് മാസ്സി, റാണി മുഖർജി, സുദീപ്ത സെൻ തുടങ്ങിയ പ്രമുഖ താരങ്ങളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. വിധു വിനോദ് ചോപ്രയുടെ ’12th ഫെയിൽ’ മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം നേടി. ജവാൻ എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനും 12th ഫെയിൽ എന്ന ചിത്രത്തിലൂടെ വിക്രാന്ത് മാസ്സിയും മികച്ച നടന്മാർക്കും
മിസിസ് ചാറ്റർജി vs നോർവേ എന്ന ചിത്രത്തിലെ പ്രകടനത്തിന് റാണി മുഖർജി മികച്ച നടിക്കും ഉള്ള പുരസ്കാരം സ്വന്തമാക്കി.
Discussion about this post