ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരൻ ആയുധങ്ങളുമായി പിടിയിൽ. ജെയ്ഷെ ഭീകരനാണ് ബന്ദിപൊരയിൽ പിടിയിലായിരിക്കുന്നത്. പിസ്റ്റളും ഗ്രനേഡുകളും ഉൾപ്പെടെയുളള ആയുധങ്ങൾ ഇയാളിൽ നിന്നും പിടിച്ചെടുത്തു.
സുരക്ഷാ സേനയും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ചെക് പോസ്റ്റിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ചോദ്യം ചെയ്യൽ ആരംഭിച്ചു.
ജെയ്ഷെ ഭീകരർക്ക് പാർപ്പിടവും ഭക്ഷണവും ഒരുക്കാൻ ഇയാൾ സഹായിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. ബന്ദിപ്പോരയിലെ പാൻജിഗാം സ്വദേശിയായ ഫയ്യാസ് അഹമ്മദ് ഖാൻ ആണ് പിടിയിലായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Discussion about this post