ഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടര്‍ സമരത്തിന് പിന്നാലെ ഡല്‍ഹിയിലും ചെങ്കോട്ടയിലും ഉണ്ടായ സംഘര്‍ഷത്തിലെ ഗൂഢാലോചനയില്‍ അന്വേഷണം നടത്തും. സംഘര്‍ഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയും ചുമത്തി.
സംഭവത്തില്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കര്‍ഷക സംഘടനാ നേതാക്കളുടെ പങ്കും അന്വേഷിക്കും. കലാപകാരികള്‍ക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ബല്‍ബീര്‍ എസ് രാജെവാള്‍, ബല്‍ദേവ് സിംഗ് സിര്‍സ, ഡോ. ദര്‍ശന്‍ പാല്‍, യോഗേന്ദ്ര യാദവ് തുടങ്ങിയ 20 നേതാക്കളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ലുക്ക്‌ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു ആക്രമണത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ ചെങ്കോട്ടയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.
ഗാസിപ്പൂരിലെ സമരവേദി ഒഴിപ്പിക്കാനും ജില്ലാകളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി കര്‍ഷകരെ ഒഴിപ്പിക്കാനുള്ള നീക്കം നടത്തുകയാണ്.
Discussion about this post