ഗൊരഖ്പുർ: ആഫ്രിക്കൻ പർവ്വതമായ കിളിമഞ്ജാരോക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തിയ ഗൊരഖ്പുർ സ്വദേശിക്ക് അഭിനന്ദന പ്രവാഹം. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ജാരൊക്ക് മുകളിലാണ് നിതീഷ് സിംഗ് എന്ന പർവ്വതാരോഹകൻ ഇന്ത്യൻ ദേശീയ പതാക സ്ഥാപിച്ചത്.
സമുദ്രനിരപ്പിൽ നിന്നും 5,895 മീറ്റർ ഉയരത്തിലാണ് നിതീഷ് സിംഗ് ദേശീയ പതാക ഉയർത്തിയത്. റിപ്പബ്ലിക് ദിനത്തിലായിരുന്നു അദ്ദേഹം ഇന്ത്യൻ പതാക ഉയർത്തി രാജ്യത്തിന്റെ അഭിമാനമായത്.
പ്രയാസങ്ങൾ തരണം ചെയ്ത് മുന്നേറാൻ തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നതായി നിതീഷ് സിംഗ് അറിയിച്ചു. യാത്രയിൽ തനിക്ക് പിന്തുണയായ ട്രാൻസ്ജെൻഡർ സമൂഹത്തിന് വേണ്ടിയും പതാക ഉയർത്തിയതായി അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം കൊണ്ടാണ് നിതീഷ് സിംഗ് കിളിമഞ്ജാരൊയുടെ മുകളിൽ എത്തിയത്.
ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന പർവ്വതത്തിന് മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയ നിതീഷ് സിംഗിനെ അഭിനന്ദിക്കുന്നതായി ഉത്തർ പ്രദേശ് സർക്കാർ അറിയിച്ചു. അദ്ദേഹത്തിനെ അർഹമായ രീതിയിൽ ആദരിക്കുമെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് വ്യക്തമാക്കി.
Discussion about this post