ആലപ്പുഴ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നടത്തിയ ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വവും വെട്ടിലായി. ആലപ്പുഴയിലെ സിപിഎം പ്രാദേശിക നേതാവ് ക്ഷേത്ര നിര്‍മ്മാണ ഫണ്ടിലേക്ക് പണം നല്‍കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. സിപിഎം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി എല്‍. തങ്കമ്മാളാണ് വിവാദത്തിലായത്.
ബിജെപി കുമാരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാമക്ഷേത്ര നിര്‍മ്മാണ ഫണ്ട് ശേഖരണ ചടങ്ങിന്റെ ഉദ്ഘാടനമാണ് മുന്‍ കുമാരപുരം ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനും സി പി എം , ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമായഎല്‍ തങ്കമ്മാള്‍ ആര്‍എസ്‌എസ് ജില്ലാ കാര്യവാഹ് ശ്രീ ശിവദാസനും ഫണ്ട് നല്‍കി നിര്‍വഹിച്ചത്.
അതേസമയം, ദൈവവിശ്വാസികളായതുകൊണ്ടാണ് പിരിവ് നല്‍കിയതെന്നാണ് ഇവരുടെ വിശദീകരണം.
കര്‍ഷക സമരം; അക്രമം നടത്തിയ ഖാലിസ്ഥാൻ, സിഖ് അക്രമകാരികൾക്ക് നിയമസഹായം നല്‍കാന്‍ കോണ്‍ഗ്രസ്
കുമാരപുരം നോര്‍ത്ത് മുന്‍ എല്‍സി സെക്രട്ടറിയും നിലവില്‍ കുമാരപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ യു പ്രദീപിന്റെ അമ്മയാണ് തങ്കമ്മാള്‍.ക്ഷേത്രനിര്‍മ്മാണത്തിന് ഫണ്ട് പിരിവ് നടത്തിയ ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടി.ജി.രഘുനാഥപിള്ളയാണ് ആദ്യം വിവാദത്തില്‍ അകപ്പെട്ടത്. സംഭവത്തില്‍ പാര്‍ട്ടി നടപടിയെ ഭയക്കുന്നില്ല. പാര്‍ട്ടി വിഷയത്തില്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കും. പാര്‍ട്ടിയേക്കാള്‍ വലുതാണ് ഭഗവതിയെന്നും രഘുനാഥപിള്ള വ്യക്തമാക്കിയിരുന്നു.
Discussion about this post