ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ദീപ് സിദ്ധു ഉൾപ്പെടെയുള്ളവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡൽഹി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ അനധികൃതമായി സമരപതാക ഉയർത്തിയ ദീപ് സിദ്ധു, ജുഗ്രാജ് സിംഗ്, ഗുർജോത് സിംഗ് തുടങ്ങിയവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ വീതം പാരിതോഷികം നൽകും.
അക്രമത്തിന് നേതൃത്വം നൽകിയ ജജ്ബീർ സിംഗ്, ബൂട്ടാ സിംഗ്, സുഖ്ദേവ് സിംഗ്, ഇക്ബാൽ സിംഗ് എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമ്പതിനായിരം രൂപ വീതമാണ് പാരിതോഷികം.
കർഷക സമരത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്ത് അക്രമം നടത്തിയവർക്കെതിരെ ഡൽഹി പൊലീസ് കർശന നടപടി തുടരുകയാണ്. ട്രാക്ടർ റാലിയുടെ മറവിൽ അക്രമം അഴിച്ചു വിട്ടവർ ചെങ്കോട്ടയ്ക്ക് സമീപം വ്യാപകമായി പൊതുമുതൽ നശിപ്പിക്കുകയും പൊലീസിനെതിരെ മാരകമായി അക്രമം അഴിച്ചു വിടുകയും ചെയ്തിരുന്നു.
Discussion about this post