ജിന്ദ്: ഹരിയാനയിൽ കിസാൻ മഹാപഞ്ചായത്റ്റിന്റെ വേദി പൊളിഞ്ഞു വീണു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികായത് ഉൾപ്പെടെയുള്ള നേതാക്കൾ ഇരുന്ന വേദിയാണ് പൊളിഞ്ഞു വീണത്.
കിസാൻ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യാൻ തികായത്തും മറ്റ് സമര നേതാക്കളും ഹരിയാനയിലെ കന്ദേല ഗ്രാമത്തിലെ വേദിയിൽ എത്തിയിരുന്നു. കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ ഹരിയാനയിലെ ഖാപ് സമിതികൾ വിളിച്ചു കൂട്ടിയതാണ് കിസാൻ മഹാപഞ്ചായത്ത്.
അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരായ സമരങ്ങൾക്ക് പിന്തുണ തേടാനും സമരത്തിന് ആളെ കൂട്ടാനുമാണ് തികായത് ഉൾപ്പെടെയുള്ള നേതാക്കൾ ഹരിയാനയിൽ എത്തിയിരുന്നത്.
Discussion about this post