തുഷാര്‍ വെള്ളാപ്പള്ളി ദേശീയ പ്രസിഡന്റ് ആയിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ് പിളര്‍പ്പിലേക്കെന്നു റിപ്പോര്‍ട്ട്. മൂന്ന് ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് പുറത്തുവരുന്ന സൂചന. കൂടാതെ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
എന്‍.കെ നീലകണ്ഠന് മാസ്റ്റര്‍, വി.ഗോപകുമാര്‍, കെ.കെ.ബിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. നാളെ 11 മണിക്ക് കൊച്ചിയില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകും.
പുതിയ വിഭാഗം യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് സൂചന. യുഡിഎഫ് നേതാക്കളുമായി ബിഡിജെഎസ് വിടുന്നവര്‍ മലപ്പുറത്ത് വച്ച് ചര്‍ച്ച നടന്നു.
Discussion about this post