വിവിധ പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ അയോദ്ധ്യ സന്ദര്‍ശിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാര്‍ വക്താവാണ് ഇക്കാര്യം അറിയച്ചത്. തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭജന്‍ സന്ധ്യ സ്റ്റാള്‍ ക്വീന്‍ ഹോ മെമ്മോറിയല്‍ പാര്‍ക്ക്, രാം കഥ പാര്‍ക്ക് എന്നിവയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളും, രാം കഥ് ഗാലറിയുടെ നവീകരണ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനാണ് യോഗി അയോദ്ധ്യയില്‍ എത്തുന്നത്. ഇതിന് പുറമേ രാം കി പെയ്ഡിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വിലയിരുത്തും. റോഡുകളുടെയും ഫുട്പാത്തുകളുടെയും നവീകരണം എത്രത്തോളം പുരോഗമിച്ചുവെന്ന കാര്യവും അദ്ദേഹം പരിശോധിക്കും.
Discussion about this post