ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ വ്യാപക ആക്രമണത്തിന് പദ്ധതിയിട്ടുരുന്നു എന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ ഗ്രേറ്റ ത്യുന്‍ബര്‍ഗിന്റെ ട്വീറ്റിനെ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആരോപണം.
സ്വീഡിഷ് പാരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ത്യുന്‍ബര്‍ഗ് കര്‍ഷകരെ സഹായിക്കുന്നതിനായി പുറത്തുവിട്ട ടൂള്‍കിറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു മിശ്ര ആരോപണം ഉന്നയിച്ചത്.
‘ഇത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ പോസ്റ്റ് ചയെ്തതാണ്. വളരെ ഗൗരവകരമായ ഒന്നാണിത്. ജനുവരി 26ന് കലാപം നടത്താന്‍ അവര്‍ ഒരുങ്ങിയിരുന്നു. ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ കലാപങ്ങളും ആക്രമങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്’ മിശ്ര ഗ്രേറ്റയുടെ ട്വീറ്റിനെ ചൂണ്ടിക്കാട്ടി പറഞ്ഞു. എന്നാല്‍ പിന്നീട് ഗ്രേറ്റ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് നീക്കിയിരുന്നു.
Discussion about this post