കോഴിക്കോട്: ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. ഹാഗിയ സോഫിയ വിഷയത്തിലെ പരാമര്‍ശങ്ങളാണു വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. നാല്‍പതു വര്‍ഷത്തിനിടെ ആയിരക്കണക്കിനു പള്ളികളാണു പാശ്‌ചാത്യ നാടുകളിലും സ്‌പെയിനിലും ഇംഗ്ലണ്ടിലും ബാറുകളായി മാറിയത്.
ഡാന്‍സ് ബാറുകളായും മാറിയിട്ടുണ്ട്. ഇന്നിപ്പം ഇല്ലാത്തൊരു പ്രശ്‌നത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. അതിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍ ഏറ്റവും ഖേദകരമാണ്- എന്നിങ്ങനെയായിരുന്നു ഹാഗിയ സോഫിയ വിഷയത്തില്‍ ചാണ്ടി ഉമ്മന്റെ പരാമര്‍ശങ്ങള്‍.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സര്‍വകലാശാല ഹോസ്റ്റലുകള്‍ക്ക് ഉദ്ധവ് താക്കറെയുടെ വസതിയുടെ പേര്
ദിവസങ്ങള്‍ക്കു മുന്‍പ് യൂത്ത് ലീഗ് പരിപാടി യിലാണ് ചാണ്ടി ഉമ്മന്റെ വിവാദപ്രസംഗം. ഇതിനെതിരെ നിരവധി ക്രിസ്ത്യൻ വിശ്വാസികൾ രംഗത്തെത്തിയിരിക്കുകയാണ്.
Discussion about this post