മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ സര്‍വകലാശാലകളില്‍ നിര്‍മിക്കുന്ന ഹോസ്റ്റലുകള്‍ക്ക് മുഖ്യമന്ത്രിയുടെ വസതിയുടെ പേര് നല്‍കും. മാതോശ്രീ എന്നാകും സര്‍വകലാശാലകളില്‍ നിര്‍മിക്കുന്ന ഹോസ്റ്റലുകള്‍ക്ക് ഇനി പേര് നല്‍കുക. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഔദ്യോഗിക വസതിയുടെ പേരാണു മാതോശ്രീ.
മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്ത് ആണ് ഇക്കാര്യം അറിയിച്ചത്. രാംടെക്കിലെ കവി കുലഗുരു സംസ്കൃത സര്‍വകലാശാലയിലെ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഈ ഹോസ്റ്റലിനു മാതോശ്രീ എന്നാണു പേരിട്ടിരിക്കുന്നത്. നിലവിലുള്ള ഹോസ്റ്റലുകളുടെ പേരും മാതോശ്രീ എന്ന് മാറ്റും.
രാംടെക്കിലെ കവി കുലഗുരു സംസ്കൃത സര്‍വകലാശാലയിലെ ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചാണ് മന്ത്രി പേര് മാറ്റല്‍ അറിയിച്ചത്. ഈ ഹോസ്റ്റലിനു മാതോശ്രീ എന്നാണു പേരിട്ടിരിക്കുന്നത്.
Discussion about this post