സേവ് ദ ഡേറ്റും വിവാഹ വീഡിയോയും ഒക്കെയായി ഫോട്ടോ- വീഡിയോഗ്രാഫി വിവാഹചടങ്ങില്‍ മാറ്റി നിര്‍ത്താനാവാത്ത കാലഘട്ടത്തിൽ വേറിട്ടൊരു വീഡിയോ ആണ് വൈറലാകുന്നത്. ഫോട്ടോ -വീഡിയോഗ്രാഫര്‍മാരെ സംബന്ധിച്ച് വിവാഹത്തിന്റെ എല്ലാ നിമിഷവും ഒപ്പിയെടുക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു വിവാഹ ഫോട്ടോഗ്രാഫറുടെ ദുരിതപൂര്‍ണമായി ദിവസമാണ്.
ഇന്ത്യയില്‍ തന്നെയാണിത് സംഭവിച്ചിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്, ഫോട്ടോ പകര്‍ത്തുകയാണ് ഫോട്ടോഗ്രാഫര്‍. വരനെ മാറ്റി നിര്‍ത്തി സര്‍വാഭരണവിഭൂഷിതയായ വധുവിനെ ആണ് ഈ സമയം ഫോട്ടോഗ്രാഫര്‍ ഫോട്ടോ എടുക്കുന്നത്. ഫോട്ടോ സെഷന്‍ നടക്കട്ടെ എന്ന് കരുതി വരനും അല്പം മാറിയാണ് നില്‍ക്കുന്നത്. ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ വധുവിന്റെ മുഖം പിടിച്ചുയര്‍ത്തി ഒരു ചിത്രം എടുക്കാന്‍ ശ്രമിക്കുന്നു.
ഇതോടെ വരന്റെ ഭാവം മാറി. പാഞ്ഞുവന്ന വരന്‍ ഫോട്ടോഗ്രാഫറുടെ മുഖത്തടിച്ചു. വധുവിനെ തൊട്ടതാണ് പ്രശ്നമായത്. വധു ആകട്ടെ സംഭവത്തിൽ ഞെട്ടലല്ല പകരം ചിരിച്ച് കുഴഞ്ഞ് നിലത്ത് ഇരിക്കുകയായിരുന്നു. വരനും ഫോട്ടോഗ്രാഫറും ചിരിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
I just love this Bride ?????? pic.twitter.com/UE1qRbx4tv
— Renuka Mohan (@Ease2Ease) February 5, 2021












