ന്യൂഡൽഹി : കത്വ-ഉന്നാവോ കേസിന്റെ പേരില് മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഫണ്ട് വെട്ടിപ്പ് പുതിയ വഴിത്തിരിവിൽ . പിരിച്ചെടുത്ത പണം കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന ലീഗ് നേതാക്കളുടെ വാദം അഭിഭാഷകർ തള്ളി. കേരളത്തില് നിന്ന് കേസ് നടത്തിപ്പിനായി ആരെങ്കിലും പണം പിരിച്ചു എന്നത് ആശ്ചര്യജനകമാണ്. പണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല.
ജമ്മു ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് താന് പൂര്ണമായും സൗജന്യമായാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുബീന് ഫറൂഖി എന്ന അഭിഭാഷകന് ഈ കേസ് നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ദീപികാ സിങ് പറഞ്ഞു. കേരളത്തില് നിന്നും കേസ് നടത്തിപ്പിനായി ഒരുരൂപ പോലും ലഭിച്ചിട്ടില്ലെന്ന് കത്വയിലെ ഇരയുടെ അഭിഭാഷകയായ ദീപികാ സിങ് രജാവത്ത് പറഞ്ഞു.
അഡ്വ.മുബീന് ഫറൂഖിയ്ക്ക് പണം നല്കിയെന്നായിരുന്നു യൂത്ത് ലീഗിന്റെ ന്യായീകരണം. യൂത്ത് ലീഗ് മുന് ദേശീയ സമിതിയംഗമായ യൂസഫ് പടനിലമാണ് കത്വ-ഉന്നാവോോ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചത്. പിരിച്ചെടുത്ത പണത്തില് നിന്ന് ഒരു രൂപ പോലും ആര്ക്കും നല്കിയിട്ടില്ല. നേതാക്കള് സ്വന്തം ആവശ്യത്തിന് പണം ദുരുപയോഗിക്കുകയായിരുന്നു എന്നാണ് ആരോപണം.
ആരോപണം ശക്തമായതിനെ തുടര്ന്ന് യൂത്ത് ലീഗ് നേതാക്കള് വാര്ത്താസമ്മേളനം വിളിച്ച് 9.36 ലക്ഷം രൂപ കത്വ കേസ് നടത്തിപ്പിനായി ചെലവഴിച്ചു എന്ന് ആവകാശപ്പെട്ടിരുന്നു. അഞ്ച് ലക്ഷം രൂപ ഇരയുടെ കുടുംബത്തിന് നല്കിയെന്നും നേതാക്കള് പറഞ്ഞിരുന്നു. ഈ വാദമാണ് ഇപ്പോള് പൊളിഞ്ഞത്.
Discussion about this post