പാലക്കാട്: പാലക്കാട് ആറ് വയസ്സുകാരനെ കഴുത്തറുത്ത് ബലി നൽകിയ മദ്രസ അധ്യാപികയായിരുന്ന അമ്മയ്ക്ക് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുമായി ബന്ധമെന്ന് സംശയം. മദ്രസ അദ്ധ്യാപികയായ ഷാഹിദയുടെ പശ്ചാത്തലം കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കുഞ്ഞിനെ ബലി നൽകുന്നതിന് മുൻപ് ദൈവം രക്ഷകനായി എത്തുമെന്ന് കരുതിയിരുന്നതായി ഇവർ പറഞ്ഞിരുന്നു.
ബലിയുമായി ബന്ധപ്പെട്ട ആചാരങ്ങൾ അടങ്ങിയിട്ടുള്ള ചില ഗ്രന്ഥങ്ങൾ ഇവർ വായിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. ഷാഹിദയുടെ ഫോണിൽ നിന്ന് അനുബന്ധ വിവരങ്ങൾ ശേഖരിക്കാനുളള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചില രഹസ്യ മൊഴികളും പൊലീസിന് ലഭിച്ചതായാണ് വിവരം.
തന്റെ മതഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് പ്രകാരമാണ് ബലി നൽകിയതെന്ന് ഷാഹിദ പൊലീസിനോട് പറഞ്ഞിരുന്നു. അതേസമയം ഷാഹിദയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർത്ത് കേസിൽ നിന്നും രക്ഷപ്പെടുത്താൻ ചില കേന്ദ്രങ്ങൾ ഗൂഢശ്രമങ്ങൾ ആരംഭിച്ചതായി ആരോപണമുണ്ട്.








