കൊച്ചി: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിലക്കിന് ശേഷം തിരിച്ചെത്തിയ പേസ് ബൗളർ ശ്രീശാന്തിനെ ടീമിൽ ഉൾപ്പെടുത്തി. സച്ചിൻ ബേബിയാണ് കേരള ടീം ക്യാപ്ടൻ.
20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 13 മുതല്‍ ബംഗ്ലൂരിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
കേരള ടീം: സച്ചിന് ബേബി, രോഹന് എസ്, മുഹമ്മദ് അസറൂദീന്, സഞ്ജു സാംസണ്, വിഷ്ണു വിനോദ്, റോബിന് ഉത്തപ്പ, സല്മാന് നിസാര്‍, വത്സല്‍ ഗോവിന്ദ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രന്, വിനൂപ് എസ്, സിജോമോന്‍ ജോസഫ്, മിഥുന് എസ്, ബേസില്‍ തമ്പി, അരുണ്‍ എം, നിദീഷ് എം ഡി, ശ്രീരൂപ് എം പി, എസ് ശ്രീശാന്ത്, ഫാനൂസ് എഫ്, രോജിത് കെ ജി
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു സാംസണായിരുന്നു കേരള ക്യാപ്ടൻ. ടൂർണമെന്റിൽ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ശ്രീശാന്ത് ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞിരുന്നു.
Discussion about this post