പട്ന: ലോകമാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി. ബിഹാറിൽ വെച്ചാണ് അപകടം. ബിഹാറിലെ ചപ്ര സ്റ്റേഷന് സമീപത്ത് വെച്ച് ലോക്മാന്യ തിലക് എക്‌സ്പ്രസ് പാസഞ്ചറിന്റെ രണ്ടു കോച്ചുകളാണ് പാളം തെറ്റിയത്.
ക്രോസിംഗ് നമ്പർ 65 ലാണ് അപകടം ഉണ്ടായത്. ട്രെയിൻ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പാളത്തിലൂടെയുള്ള ഗതാഗതം നിർത്തി വെച്ചിരിക്കുകയാണ്. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
കോച്ചുകളിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.








