തിരുവനന്തപുരം: ഇടത്പക്ഷ സർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാകുന്നു. സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിന് പാർട്ടി ജില്ലാ അധ്യക്ഷന്‍ വി.വി രാജേഷ് നേതൃത്വം നല്കി.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കും വരെ അവര്‍ക്കായി പോരാടുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ ശക്തമായ പോരാട്ടവുമായി ഉദ്യോഗാർത്ഥികൾക്കൊപ്പം നിൽക്കും. ലക്ഷ്യം നേടും വരെ സമരം തുടരുമെന്നും വി വി രാജേഷ് വ്യക്തമാക്കി.
ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി സിവില്‍ പോലീസ് ഉദ്യോഗാര്‍ത്ഥികളും സമരവേദിയില്‍ എത്തി. വരും ദിവസങ്ങളില്‍ നീതിക്കായി ഒന്നിച്ച് പോരാടുമെന്നും അവർ പറഞ്ഞു.
അതേസമയം പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണയുമായി ഇടത്പക്ഷേതര യുവജന സംഘടനകൾ രംഗത്തെത്തി. യൂത്ത് കോൺഗ്രസും യുവമോർച്ചയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. യുവജനങ്ങളെ വഞ്ചിച്ച് സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകുന്ന പെണ്ണുംപിള്ള സർവീസ് കമ്മീഷൻ ആയി പി എസ് സിയെ പിണറായി സർക്കാർ തരം താഴ്ത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
Discussion about this post