ഡല്‍ഹി: ബിറ്റ്കോയിന് ഉള്‍പ്പെടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറന്‍സികളും രാജ്യത്ത് ഉടന്‍തന്നെ നിരോധിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ക്രിപ്റ്റോ കറന്‍സികളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനമെന്ന് നിര്‍മല സീതാരാമന് രാജ്യസഭയെ അറിയിച്ചു. സര്‍ക്കാര്‍ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സികള്‍ക്ക് മാത്രമായിരിക്കും രാജ്യത്ത് ഇടപാടിന് അനുമതി നല്‍കുക.
ക്രിപ്റ്റോ കറന്‍സികളെ നിരോധിക്കാന്‍ ഉടന്‍തന്നെ നിയമം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. നിലവിലെ നിയമം ക്രിപ്റ്റോ കറന്‍സി ഇടപാടുകളെ നിയന്ത്രിക്കാന്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിപ്റ്റോ കറന്‍സി ട്രേഡിങ് സംബന്ധിച്ച് കര്‍ശനനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ബിറ്റ്കോയിന് ഉള്‍പ്പെടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോ കറന്‍സികളും രാജ്യത്ത് ഉടന്‍ നിരോധിക്കുമെന്ന് നിര്‍മല സീതാരാമന് വ്യക്തമാക്കിയത്. വിഷയം പഠിക്കാന്‍ ധനവകുപ്പ് സെക്രട്ടറിക്ക് കീഴില്‍ മന്ത്രാലയതല ഉന്നതതല സമിതിക്ക് രൂപം നല്‍കിയിരുന്നു. എല്ലാ സ്വകാര്യ ക്രിപ്റ്റോ കറന്‍സികളും നിരോധിക്കാനാണ് സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്- ധനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post