കൊച്ചി: എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത നിഷേധിച്ച് പാര്‍വതി തിരുവോത്ത്. ‘അടിസ്ഥാന രഹിതമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ നല്കാന് നിങ്ങള്‍ക്ക് നാണമില്ലേ’ എന്നും പ്രമുഖ പത്രത്തിന്റെ പേരെടുത്തുപറഞ്ഞുകൊണ്ട് പാര്‍വതി ചോദിച്ചു. ട്വിറ്ററിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചത്.
ഇതുവരെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ല. ഒരു പാര്‍ട്ടിയും ഇങ്ങനെ ഒരു ആവശ്യവുമായി തന്നെ സമീപിച്ചിട്ടുമില്ല. ഈ വാര്‍ത്ത തിരുത്തണമെന്നും പാര്‍വതി ട്വിറ്ററിലെ കുറിപ്പില്‍ ആവശ്യപ്പെട്ടു.
Shame @mathrubhumieng on such baseless and misleading articles. I never said anything about contesting and no party has approached me. I demand a correction on this. https://t.co/bdiRSIyjvO
— Parvathy Thiruvothu (@parvatweets) February 11, 2021
കഴിഞ്ഞ ദിവസമാണ് പാര്‍വതി തിരുവോത്ത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്ത ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ നിലപാടുകള്‍ തുറന്ന് പ്രകടിപ്പിക്കുകയും എതിര്‍പ്പുകളെ ധീരതയോടെ നേരിടുകയും ചെയ്യുന്ന പാര്‍വതി തിരുവോത്തിനെ തെരഞ്ഞടുപ്പില്‍ മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ടിക്കറ്റ് നല്‍കുന്നതെന്നും കര്‍ഷക സമരത്തിന് പാര്‍വതി നല്കിയ പിന്തുണ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചുവെന്നുമൊക്കെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ഈ വാര്‍ത്ത പിന്‍വലിക്കണമെന്നാണ് പ്രമുഖ പത്രത്തോട് പാര്‍വതി ആവശ്യപ്പെട്ടിട്ടുള്ളത്.
Discussion about this post