മുംബൈ: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിക്ക് ഡെറഡൂണിലേക്ക് പോകാന്‍ സംസ്ഥാനത്തിന്റെ വിമാനം അനുവദിക്കാത്ത സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. സംസ്ഥാന വിമാനം സ്വകാര്യ സ്വത്തല്ലെന്നും മഹാ വികാസ് അഗാഡി സര്‍ക്കാറിന് സ്വാര്‍ത്ഥതയാണെന്നും ഫട്നാവിസ് കുറ്റപ്പെടുത്തി.
ഡെറാഡൂണിലേക്ക് തിരിക്കാനിരുന്ന ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ വിമാനം നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം മറ്റൊരു വിമാനത്തിലാണ് യാത്ര തിരിച്ചത്. മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം നിഷേധിച്ച കാര്യം ഗവര്‍ണര്‍ അറിയുന്നത്.
”ഇത് തെറ്റായ കാര്യമാണ്. കാരണം അദ്ദേഹം മഹാരാഷ്ട്രയുടെ ഗവര്‍ണറാണ്. ഭരണഘടനയനുസരിച്ച് മുഖ്യമന്ത്രിയെയും സംസ്ഥാന മന്ത്രിമാരെയും നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. ഗവര്‍ണര്‍ സംസ്ഥാന വിമാന സേവനങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് നിര്‍ദ്ദിഷ്ട നടപടിക്രമമുണ്ട്. അതിന് ഗവര്‍ണര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ അത് ചെയ്തിട്ടുണ്ട്. അപേക്ഷ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലഭിച്ചെങ്കിലും ഗവര്‍ണര്‍ക്ക് അനുമതി മനപൂര്‍വം നിഷേധിക്കപ്പെടുകയാണുണ്ടായത്. ” -ഫട്നാവിസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗവര്‍ണര്‍ വിമാനത്തില്‍ കയറിയ ശേഷം അനുമതി നിഷേധിച്ച വിവരം അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് വിമാനത്തില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. ഇതൊരു ബാലിശമായ പ്രവൃത്തിയാണ്. തന്റെ ജീവിതത്തില്‍ ഇങ്ങനെ അഹംഭാവമുള്ള സര്‍ക്കാരിനെ കണ്ടിട്ടില്ല. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post