കൊച്ചി: സൂപ്പർ താരം മോഹൻലാലിനെ ഇമ ചിമ്മാതെ നോക്കുന്ന കുഞ്ഞു മറിയം സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. മമ്മൂട്ടിയുടെ വീട്ടിൽ എത്തിയ മോഹൻലാലിനെ കണ്ണെടുക്കാതെ നോക്കുന്ന ദുൽഖറിന്റെ മകളുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
മോഹൻലാൽ മൂന്നാഴ്ച മുമ്പ് മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിൽ എത്തിയിരുന്നു. അപ്പോൾ എടുത്ത ചിത്രമാണിത്. ചിത്രത്തിൽ ദുൽഖറിനും അമാലുവിനും മറിയത്തിനുമൊപ്പമാണ് മോഹൻലാൽ നിൽക്കുന്നത്.
മോഹൻലാൽ എന്തോ പറഞ്ഞ് അകലേക്ക് വിരൽ ചൂണ്ടുന്നതും മറിയം ശ്രദ്ധയോടെ മോഹൻലാലിന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്നതുമാണ് ചിത്രത്തിൽ.












