Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

by Brave India Desk
Oct 8, 2026, 06:06 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2001 നവംബറിൽ പോർട്ട് എലിസബത്തിൽ നടന്ന ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരം ലോക ക്രിക്കറ്റിനെ വംശീയമായ ചേരിതിരിവിലേക്ക് വരെ തള്ളിവിട്ട വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഇംഗ്ലണ്ടിന്റെ മുൻ നായകനും സ്കോട്ട്‌ലൻഡ് സ്വദേശിയുമായ മാച്ച് റഫറി മൈക്ക് ഡെന്നസിന്റെ ചില കടുത്ത തീരുമാനങ്ങളാണ് ഈ വൻ പ്രതിസന്ധിക്ക് കാരണമായത്. കരിയറിൽ യാതൊരു കളങ്കവുമില്ലാത്ത കോടിക്കണക്കിന് ആരാധകരുടെ ദൈവമായ സച്ചിൻ ടെണ്ടുൽക്കർ പന്തിൽ കൃത്രിമം കാണിച്ചെന്ന ആരോപണവുമാണ് മാച്ച് റഫറിയുടെ ശ്രദ്ധയിൽപ്പെട്ടത്.

രണ്ടാം ഇന്നിംഗ്സിൽ ബൗൾ ചെയ്യുന്നതിനിടെ പന്തിന് അമിതമായി സ്വിംഗ് ലഭിച്ചതോടെ ക്യാമറകൾ സച്ചിന്റെ കൈകളിലേക്ക് കേന്ദ്രീകരിക്കുകയും, ഇടതുകൈയിലെ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് സച്ചിൻ പന്തിന്റെ സീമിൽ തൊടുന്നത് ലൈവ് സംപ്രേക്ഷണത്തിൽ തെളിയുകയുമായിരുന്നു. എന്നാൽ നിയമപ്രകാരം അമ്പയർമാരെ അറിയിക്കാതെ പന്തിലെ അഴുക്ക് നീക്കം ചെയ്തു എന്ന സാങ്കേതിക കുറ്റമാണ് സച്ചിന് മേൽ ചുമത്തപ്പെട്ടത്.

Stories you may like

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ഈ സംഭവത്തിൽ സച്ചിന് ഒരു വർഷത്തെ സസ്പെൻഷനോടെ ഒരു മത്സരത്തിൽ നിന്ന് വിലക്ക് ഏർപ്പെടുത്താൻ ഡെന്നസ് തീരുമാനിച്ചു. ടീമിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് ഗാംഗുലിക്കും സമാന ശിക്ഷ നൽകി. ഗ്രൗണ്ടിലെ അമ്പയർമാരുടെ പരാതിയെ തുടർന്ന്, കാച്ചെടുത്തതിൽ ക്രമക്കേട് കാണിച്ചതിനും അമ്പയറോട് കയർത്തതിനും വീരേന്ദർ സെവാഗിന് തൊട്ടടുത്ത ടെസ്റ്റിൽ നിന്ന് വിലക്ക് ലഭിച്ചു.

കൂടാതെ അമിത അപ്പീലിന്റെ പേരിൽ ശിവ് സുന്ദർ ദാസ്, ദീപ് ദാസ്ഗുപ്ത, ഹർഭജൻ സിംഗ് എന്നിവർക്കും ഓരോ മത്സര വിലക്ക് ലഭിച്ചു. ഈ ആറ് കളിക്കാർക്കും മാച്ച് ഫീസിന്റെ 75 ശതമാനം പിഴയും ചുമത്തി. ഒരൊറ്റ ടീമിലെ ആറ് കളിക്കാർക്കെതിരെ മാച്ച് റഫറി നടപടിയെടുത്തത് ഇന്ത്യൻ മാധ്യമങ്ങളെയും ആരാധകരെയും രോഷാകുലരാക്കി. വംശീയ വിവേചനമാണ് ഡെന്നസ് കാണിച്ചതെന്ന് വലിയ ആരോപണമുയർന്നു.

ഒരുഘട്ടത്തിൽ അവസാന ദിനം കളിക്കാനിറങ്ങേണ്ടതില്ലെന്ന് ഇന്ത്യൻ ടീം ആലോചിച്ചെങ്കിലും പിന്നീട് കളി തുടർന്നു. മത്സരം സമനിലയിലായെങ്കിലും വാ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഡെന്നസ് വിസമ്മതിച്ചത് രോഷം ഇരട്ടിപ്പിച്ചു. ഡെന്നസിന് സംസാരിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം എന്തിനാണ് ഇവിടെയിരിക്കുന്നതെന്ന് അന്ന് കമന്റേറ്ററായിരുന്ന രവി ശാസ്ത്രി പരസ്യമായി ചോദിച്ചു.

ഐസിസി ചട്ടങ്ങൾ മൂലം മാധ്യമങ്ങളോട് സംസാരിക്കാൻ കഴിയില്ലെന്ന് ഡെന്നസ് വ്യക്തമാക്കിയെങ്കിലും ഐസിസി അദ്ദേഹത്തെ പിന്തുണച്ചതോടെ വിഷയം വൻ രാഷ്ട്രീയ-നയതന്ത്ര തലത്തിലേക്ക് വളർന്നു. ബിസിസിഐ പ്രസിഡന്റ് ജഗ്മോഹൻ ഡാൽമിയ അടുത്ത ടെസ്റ്റിൽ നിന്ന് ഡെന്നസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഒഴികെയുള്ള ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് ബോർഡുകൾ ഐസിസിയെ പിന്തുണച്ചു. മൂന്നാം ടെസ്റ്റിൽ നിന്ന് ഡെന്നസിനെ മാറ്റിയില്ലെങ്കിൽ പരമ്പര ഉപേക്ഷിക്കുമെന്ന് ഡാൽമിയ ഭീഷണിപ്പെടുത്തിയതോടെ വലിയ സാമ്പത്തിക നഷ്ടം ഭയന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും ഇന്ത്യക്കൊപ്പം ചേർന്നു. തുടർന്ന് ഐസിസിയുടെ എതിർപ്പ് അവഗണിച്ച് ഇരു ബോർഡുകളും ചേർന്ന് മൈക്ക് ഡെന്നസിനെ മാച്ച് റഫറി സ്ഥാനത്ത് നിന്ന് നീക്കുകയും മുൻ ദക്ഷിണാഫ്രിക്കൻ താരം ഡെനിസ് ലിൻഡ്സെയെ നിയമിക്കുകയും ചെയ്തു.

റഫറിയെ മാറ്റിയ നടപടിയെ ഐസിസി ചീഫ് എക്സിക്യൂട്ടീവ് മാൽക്കം സ്പീഡ് ശക്തമായി എതിർത്തു. ഒരു ബോർഡിനും റഫറിയെ മാറ്റാൻ അധികാരമില്ലെന്നും, ഡെന്നസിനെയില്ലാതെ നടത്തുന്ന മത്സരം ഔദ്യോഗിക ടെസ്റ്റ് മത്സരമായി അംഗീകരിക്കില്ലെന്നും ഐസിസി പ്രഖ്യാപിച്ചു. തുടർന്ന് മൂന്നാം മത്സരം അനൗദ്യോഗിക മത്സരമായി മാറിയെങ്കിലും ദക്ഷിണാഫ്രിക്ക വിജയിച്ചു.

തൊട്ടടുത്ത മാസം നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സെവാഗിന്റെ വിലക്കിനെച്ചൊല്ലി വീണ്ടും തർക്കമുണ്ടായെങ്കിലും ഒടുവിൽ ഒന്നാം ടെസ്റ്റിൽ നിന്ന് സെവാഗിനെ മാറ്റാൻ ബിസിസിഐ സമ്മതിച്ചു. ഈ വൻ വിവാദത്തിന് ശേഷം മൈക്ക് ഡെന്നസ് രണ്ട് ടെസ്റ്റുകളിൽ മാത്രമാണ് മാച്ച് റഫറിയായത്. തൊട്ടടുത്ത വർഷം ഐസിസി അദ്ദേഹത്തിന്റെ കരാർ പുതുക്കിയതുമില്ല. അന്ന് ഡെന്നസ് ഉയർത്തിയ ശിക്ഷാനടപടികൾ ക്രിക്കറ്റ് ലോകത്തെ കറുത്ത അധ്യായങ്ങളിലൊന്നായി ഇന്നും ശേഷിക്കുന്നു.

Tags: bccisachin tendulkarindian cricket
Share
Tweet
Send
Share

Latest stories from this section

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

അരങ്ങേറ്റത്തിൽ തന്നെ 3 വിക്കറ്റ്; വാഷിംഗ്ടൺ സുന്ദറിന്റെ വഴി അടച്ച് നമൻ ധീർ; തുറന്നടിച്ച് ശ്രീകാന്ത്

അരങ്ങേറ്റത്തിൽ തന്നെ 3 വിക്കറ്റ്; വാഷിംഗ്ടൺ സുന്ദറിന്റെ വഴി അടച്ച് നമൻ ധീർ; തുറന്നടിച്ച് ശ്രീകാന്ത്

Latest News

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ബുംറയെ ആർസിബിയിൽ എത്തിക്കാൻ ശ്രമിച്ചു; ബാംഗ്ലൂർ ടീമിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് പാർത്ഥിവ് പട്ടേൽ

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

ഇലക്ഷൻ കമ്മീഷന് പ്രതിരോധവുമായി മുൻ ജഡ്ജിമാർ; ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് പിന്തുണ നൽകി തുറന്ന കത്ത്

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

സച്ചിനെതിരെ വ്യാജ ആരോപണം; 6 ഇന്ത്യൻ താരങ്ങളെ തൊട്ട് മൈക്ക് ഡെന്നസ്; വംശീയ അധിക്ഷേപത്തിൽ ഇളകിമറിഞ്ഞ ക്രിക്കറ്റ് ലോകം

ധോണിയെ ആളുകൾ  വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

ധോണിയെ ആളുകൾ വെറുതെ പുകഴ്ത്തുകയാണെന്നാണ് ആദ്യം കരുതിയത്. തുടക്കത്തിലെ ആ ധാരണ തിരുത്തിയ കഥ തുറന്നുപറഞ്ഞ് പാർത്ഥിവ് പട്ടേൽ

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

വഴി തെറ്റിയ യാത്ര, 10 സെക്കൻഡ് ഉറക്കം; സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിലെ മറക്കാനാവാത്ത ദിനം

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

‘മധ്യപൂർവ്വേഷ്യയിൽ പുതിയ ഇസ്ലാമിക അച്ചുതണ്ട്? സൗദിയിൽ തങ്ങളുടെ സൈന്യം നിലയുറപ്പിച്ചതായി തുറന്നുസമ്മിച്ച് പാകിസ്താൻ!’

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

നീളൻ മുടിയുള്ള ആ പൊക്കമില്ലാത്ത പയ്യൻ നാളെ ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കും; ദ്രാവിഡിന്റെ പ്രവചനത്തിന് പിന്നിലെ കഥ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

മസാജ് ചെയ്യാൻ പോയ ശ്രീശാന്ത്; കലിപ്പായി ധോണി; ആത്മകഥയിൽ അശ്വിൻ വെളിപ്പെടുത്തിയ കഥ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies