ഡല്‍ഹി: ഇന്ത്യന്‍ മണ്ണ് മോദി ചൈനയ്ക്ക് വിട്ടുനല്കിയെന്ന ആരോപണവുമായി രാഹുല്‍ഗാന്ധി. ചൈനയുമായി ബന്ധപ്പെട്ട അതിര്‍ത്തി വിഷയങ്ങളില്‍ വ്യക്തത വേണമെന്നും നരേന്ദ്രമോദി ചൈനയ്ക്ക് കീഴടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. 2020 ഏപ്രിലിലെ സ്ഥിതി പുനസ്ഥാപിക്കാന്‍ കഴിഞ്ഞോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരുവാണ്. ദെപ്സാംഗ് സമതലത്തിലും ഗോഗ്രയിലും ചൈനീസ് സേന ഇപ്പോഴും തുടരുന്നുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പവിത്ര ഭൂമി ചൈനയ്ക്ക് വിട്ടു നല്‍കിയാണ് മോദി സര്‍ക്കാര്‍ അതിര്‍ത്തി വിഷയത്തില്‍ ഒത്തു തീര്‍പ്പുണ്ടാക്കിയത്. ഫിംഗര്‍ 4 വരെ ഇന്ത്യയുടെ ഭൂമിയാണ്. അത് ഫിംഗര്‍ 3 ആയി മാറി. ഹോട്ട് സ്പ്രിംഗ് മേഖലകളെ കുറിച്ച് പ്രതിരോധമന്ത്രി രാജ്യസഭയില്‍ ഒന്നും പറഞ്ഞില്ല. ഇതില്‍ വ്യക്തമായ മറുപടി പ്രതിരോധ മന്ത്രി നല്‍കിയേ മതിയാകൂവെന്നും രാഹുല്‍ പറഞ്ഞു.
ചൈനയ്ക്ക് മുന്നില്‍ തല ഉയര്‍ത്തി നില്ക്കാന് മോദിക്ക് പേടിയാണ്. മൂന്ന് സേനാ വിഭാഗങ്ങളും ചൈനയെ നേരിടാന്‍ തയ്യാറാണ്. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ധീരതയും ത്യാഗവും പാഴാക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.
Discussion about this post