ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്‌ക്ക് വിട്ടുനല്‍കിയെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഢി. ആരാണ് ഇന്ത്യയുടെ ഭൂമി ചൈനയ്‌ക്ക് നല്‍കിയതെന്ന് രാഹുല്‍ തന്റെ മുത്തച്ഛനോട് (ജവഹര്‍ലാല്‍ നെഹ്രു) ചോദിക്കണം. അപ്പോള്‍ അദ്ദേഹത്തിന് ഉത്തരം ലഭിക്കുമെന്നാണ് കിഷന്‍ റെഡ്ഢിയുടെ പ്രതികരണം.
ആരാണ് ദേശസ്‌നേഹിയെന്നും ആര്‍ക്കാണ് ദേശസ്‌നേഹമില്ലാത്തതെന്നും പൊതുജനത്തിന് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് രാവിലെ എ ഐ സി സി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തിയ രാഹുല്‍ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരുവാണെന്നും ചൈനയ്‌ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ പേടിയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രതികരണം. മോദി ചൈനയ്‌ക്ക് ഇന്ത്യയുടെ ഭൂമി വിട്ടുനല്‍കിയെന്നും പ്രധാനമന്ത്രി ചൈനയ്‌ക്ക് കീഴടങ്ങിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
Discussion about this post