തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെയും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കെതിരെയും സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളെ അധിക്ഷേപിച്ച് വീണ്ടും സിപിഎം. പ്രതിഷേധങ്ങളൊക്കെ ഈ സർക്കാരിന്റെ ഐശ്വര്യമാണെന്ന് മന്ത്രി എം എം മണി പരിഹസിച്ചു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയെയും മന്ത്രി ന്യായീകരിച്ചു.
പത്തോ പന്ത്രണ്ടോ പതിനഞ്ചോ വർഷമായി ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തിയത് ഒരു പാപമാണെന്നൊന്നും ഞങ്ങള് കരുതുന്നില്ല. അത് മനുഷ്യത്വമാണെന്നാണ് ഞങ്ങള് കരുതുന്നത്. എല്ലാം ചുമ്മാ ബഡായിയടിയല്ലേ, വല്ല കാര്യോമൊണ്ടോ? പ്രക്ഷോഭങ്ങളും സമരങ്ങളുമില്ലെങ്കിൽ പിന്നെ എന്താ ഒരു ഐശ്വര്യം? ഇത് ഞങ്ങടെ ഐശ്വര്യമാണ്. അതൊന്നും വല്യ പ്രശ്നമല്ല. സമരങ്ങളൊക്കെ നടക്കട്ടെയെന്ന് മന്ത്രി മണി പരിഹസിച്ചു.
അർഹതപ്പെട്ട തൊഴിൽ നിഷേധിച്ച് അനർഹർക്ക് നൽകുന്നതിനെതിരെ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്കെതിരായ സംസ്ഥാന മന്ത്രിമാരുടെ പരിഹാസം തുടരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനം കായിക മന്ത്രി ഇ പി ജയരാജനും കഴിഞ്ഞ ദിവസങ്ങളിൽ സമരക്കാർക്കെതിരെ രംഗത്ത് വന്നിരുന്നു.
Discussion about this post