മുംബൈ: ഒഎന്‍ജിസിയുടെ കപ്പലില്‍ തീപിടിത്തം. മുംബൈയിലെ ഓയില്‍ ഫീല്‍ഡിന് സമീപം രോഹിണി എന്ന് പേരുള്ള കപ്പലിന്റെ എന്ജിന് റൂമിലാണ് തീപിടിച്ചത്. കപ്പലിനുള്ളില്‍ മൂന്ന് പേര് കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും എന്ജിന് റൂമിനുള്ളില്‍ പുക നിറഞ്ഞിരിക്കുകയാണ്. കപ്പലിലാകെ 18 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാളെ ഹെലികോപ്റ്ററിന്റെ സഹായത്താല്‍ പുറത്തെത്തിച്ചു. ഇദ്ദേഹത്തിന് നിസാര പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്.
കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായിട്ടുണ്ട്. സമീപത്തുള്ള കപ്പലുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ആശയവിനിമയം നടത്തുന്നത്.
Discussion about this post