തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ ഫര്‍ണസ് ഓയില്‍ ചോര്‍ന്ന സംഭവത്തില്‍ നടപടി. രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പമ്പിംഗ് സെക്ഷന്‍ ചുമതലയുള്ള ഗ്ലാഡ്വിന്, യൂജിന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കമ്പനി നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
ഫാക്ടറിയില്‍ നിന്നും ഒഴുകിയ ഓയില്‍ കടലില്‍ വ്യാപിച്ചിരുന്നതിനാല്‍ രണ്ടു ദിവസമായി മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. എണ്ണയുടെ അംശം പൂര്‍ണമായും നീക്കിയ ശേഷമാണ് കമ്പനിക്ക് തുറന്നു പ്രവര്‍ത്തിച്ച് തുടങ്ങിയത്.
Discussion about this post