ചെന്നൈ: തമിഴ്നാട്ടിലെ മാർവാഡി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി ജിഹാദി ഗ്രൂപ്പ്. തമിഴ്നാട്ടിൽ നിന്ന് ഉടൻ മടങ്ങിപ്പോകണമെന്ന് മാർവാഡി വിഭാഗങ്ങളെ ജിഹാദി ഗ്രൂപ്പുകളാണ് ഭീഷണിപ്പെടുത്തിയത്. തമിഴക മക്കൾ ജനനായക കക്ഷി അഥവാ തമിഴ്‌നാട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്ന സംഘടനയാണ് വ്യവസായ വിഭാഗമായ മാർവാഡികളോട് ഉടൻ തന്നെ സംസ്ഥാനം വിടണമെന്നും, ഇല്ലെങ്കിൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഭീഷണി മുഴക്കിയത്.

ഏതെങ്കിലും അക്രമവും പൊതു സ്വത്തിന് നാശനഷ്ടവും ഉണ്ടായാൽ മാർവാഡി സമൂഹമായിരിക്കും ഉത്തരവാദികളെന്നും, സർക്കാർ അവരിൽ നിന്ന് നഷ്ടപരിഹാരം വാങ്ങണമെന്നും തമിഴ്‌നാട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെടുന്നു. കച്ചവട സ്ഥാപനങ്ങൾ ഉടൻ പൂട്ടി സ്ഥലം വിടണമെന്നുമാണ് പാർട്ടിയുടെ ഭീഷണി.
80 കളിൽ കശ്മീരിൽ നിന്ന് പണ്ഡിറ്റുകളെ പുറത്താക്കിയതിനു തുല്യമായ നീക്കമാണിത്. മാർവാഡികൾ തമിഴ്നാട്ടിൽ ബിജെപിക്കൊപ്പം നിൽക്കുന്നു എന്ന കാരണം കാട്ടിയാണ് സംസ്ഥാനം വിടണമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ തിരുച്ചിയിലും പരിസരത്തും ഇതുമായി ബന്ധപ്പെട്ട് ലഘുലേഖകൾ പുറത്തിറക്കിയിട്ടുണ്ട്.











