തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. ദിവസങ്ങൾ കൊണ്ട് ഇരട്ടിയിലധികമായി കുതിച്ചു കയറിയിരിക്കുകയാണ് പച്ചക്കറി വില. സാധാരണ ഉപയോഗിക്കുന്ന പല ഇനങ്ങൾക്കും പത്ത് മുതല്‍ അമ്പത് രൂപ വരെയാണ് വില കയറിയത്.
സവാളയുടെ വില നാൽപ്പതിൽ നിന്ന് അമ്പത്തിരണ്ടായി. തക്കാളി വില ഇരുപതില്‍ നിന്ന് നാല്‍പ്പതിലേക്ക് കുതിച്ചു കയറി. പതിനഞ്ച് രൂപയായിരുന്ന വെണ്ടയ്ക്കയുടെ വില അറുപത് പിന്നിട്ടു.
അമരക്കയുടെ വില നാൽപ്പതായി ഉയർന്നു. കാരറ്റ്, കാബേജ്, മുരിങ്ങക്കായ, പയർ എന്നിവയുടെ വിലയിലും കുതിപ്പ് തുടരുകയാണ്. ഹോർട്ടികോർപ്പിന്റെ ഇടപെടൽ ഫലപ്രദമാകുന്നില്ല എന്ന ആക്ഷേപം നിലവിലുണ്ട്. ഇന്ധന വില വർദ്ധനവിനെതിരെ പ്രതികരിക്കുന്നവർ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് കാണുന്നില്ലേയെന്നാണ് സാധാരണക്കാരുടെ ചോദ്യം.
Discussion about this post