ജമ്മു കശ്മീരില്‍ ഐഇഡി സ്‌ഫോടനം. കശ്മീരിലെ ബിജിബെഹ്‌റ ടൗണ്‍ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീവ്രത കുറഞ്ഞ സ്‌ഫോടനമാണ് ഉണ്ടായിരിക്കുന്നതെന്ന് സുരക്ഷാ സേന അറിയിച്ചു.
ടിപ്പര്‍ ലോറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഐഇഡിയാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കശ്മീരിന്റെ സമാധാനന്തരീക്ഷം തകര്‍ക്കാനായാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നുണ്ട്.
Discussion about this post