കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹിക മാധ്യമം വഴി ആക്ഷേപിച്ച ആറളം ഫാം ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
ആറളം ഫാമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായിവിമർശിക്കുന്ന പോസ്റ്റ് ഇടുകയും അതുമൂലം സര്‍ക്കാരിനും ഫാമിനും അപകീര്‍ത്തിയുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി.
ആറളം കാര്‍ഷിക ഫാമിലെ എല്‍.ഡി ക്ലര്‍ക്ക് അഷറഫിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതെന്ന് ആറളം ഫാം എം.ഡി ബിമല്‍ ഘോഷ് അറിയിച്ചു.












