അഹമ്മദാബാദ് : പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട പ്രക്ഷോഭം നയിക്കുന്ന ഹര്‍ദിക് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാത്രി അഹമ്മദാബാദിലായിരുന്നു ചര്‍ച്ച. പ്രക്ഷോഭത്തിന്റെ മറവില്‍ അക്രമം നടത്തിയ പോലീസുകാരെ സസ്പെന്‍ഡു ചെയ്യണമെന്നും അറസ്റ്റിലായ പ്രവര്‍ത്തകരെ വിട്ടയക്കണമെന്നും ഹര്‍ദിക് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഈ മാസകം 19ന് നടത്താനിരുന്ന ‘റിവേഴ്സ് ദണ്ഡി യാത്ര’യുടെ പേര് ‘ഏക്താ യാത്ര’ എന്നാക്കി മാറ്റി. സംസ്ഥാനത്തെ അഞ്ച് പ്രമുഖ നഗരങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്നൂം പട്ടേല്‍ അറിയിച്ചു.
ഗാന്ധിനഗര്‍ റെസിഡന്സില് മൂന്നു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ഇരു പട്ടേലുമാര്ക്കുമിടയില് മഞ്ഞുരുകിയതായാണ് സൂചന. സംവരണ വിഷയം സംസ്ഥാന ഒ.ബി.സി കമ്മിഷന് മുമ്പാകെ ആവശ്യപ്പെടാമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഉറപ്പു നല്കി. ഇതിന് സാവകാശം വേണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചര്‍ച്ച വിജയമോ പരാജയമോ എന്ന് പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ ഹര്‍ദിക് പട്ടേല്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കും വരെ പ്രക്ഷോഭം തുടരുമെന്നും അറിയിച്ചു.
Discussion about this post