ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം രാജസ്ഥാനില്‍ വിജയകരമായി പൂര്‍ത്തിയായി. മഹാജന് ഫീല്‍ഡ് ഫയറിംഗ് റേഞ്ചിലാണ് യുദ്ധ് അഭ്യാസ് 20 ന്റെ സമാപന ചടങ്ങ് നടന്നത്. ഫെബ്രുവരി 8 നാണ് 16 -ാമത് ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസ പ്രകടനം ആരംഭിച്ചത്. ഭീകരതയ്ക്കെതിരെ ശ്രദ്ധ കേന്ദ്രകരിക്കുകയായിരുന്നു സംയുക്ത അഭ്യാസത്തിന്റെ ലക്ഷ്യം.
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളുടെ കൈമാറ്റം, മികച്ച പരിശീലന രീതികള്‍ പങ്കുവെയ്ക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു അഭ്യാസ പ്രകടനമെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ അമിതാഭ് ശര്‍മ്മ വ്യക്തമാക്കി.
ഇരു സൈന്യങ്ങളും അവരുടെ കഴിവുകള്‍ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post