ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്കി ഡിഎംകെ നേതാവ് കെഎസ് മസ്താന് എംഎല്‍എ. രാമക്ഷേത്ര നിര്‍മ്മാണത്തിനായി 11,000 രൂപയാണ് സംഭവന നല്‍കിയത്.
അതേസമയം മസ്താന് സംഭാവന നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമുണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി എംഎല്‍എ സംഭാവന നല്‍കിയത് ബിജെപിയെയും ആര്‍എസ്എസിനെയും അംഗീകരിക്കുന്നതിന് തുല്യമാണെന്ന് നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു.
താന്‍ മുമ്പും നിരവധി ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈവം ഒന്നാണെന്നും ദൈവത്തിന്റെ പേരില്‍ ചിലര്‍ കലഹമുണ്ടാക്കുകയാണെന്നും മസ്താന് പറഞ്ഞു. ഡിഎംകെ ന്യൂനപക്ഷ വിഭാഗം നേതാവാണ് മസ്താന്.
Discussion about this post