കൊച്ചി: മാധ്യമസ്ഥാപനത്തിനുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. വൈറ്റില പൊന്നുരുന്നിയിലുള്ള മംഗളം ദിനപത്രത്തിെന്റ കൊച്ചി യൂനിറ്റ് ഓഫിസിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണമുണ്ടായത്. വനിതാ മാധ്യമപ്രവര്ത്തകരുള്പ്പെടെയുള്ളവര്ക്കുനേരെ അസഭ്യവര്‍ഷവും നഗ്നത പ്രദര്‍ശനവും നടത്തുകയും ചെയ്തു. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം.
സ്ഥലത്തെത്തിയ കടവന്ത്ര എസ്.ഐ രാജ്കുമാറിെന്റ നേതൃത്വത്തിലുള്ള സംഘം പ്രതികളായ മട്ടാഞ്ചേരി കരുവേലിപ്പടി ലിമാഹൗസില്‍ അഖില്‍ ഉസാം (28), എരമല്ലൂര്‍ പൊഴിയില്‍ വീട്ടില്‍ മുഹമ്മദ് റാഫി (32) എന്നിവരെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രകോപനമില്ലാതെയാണ് ഇവര്‍ അതിക്രമിച്ചു കയറിയതെന്ന് ഓഫിസിലുണ്ടായിരുന്നവര്‍ പറഞ്ഞു. ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിനുനേരെ കല്ലെറിയുകയും ചെയ്തു. സംഭവത്തില്‍ എറണാകുളം പ്രസ് ക്ലബ് പ്രതിഷേധിച്ചു.
Discussion about this post