തൃശൂര്‍: സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ ബിജെപി അംഗത്വം സ്വീകരിച്ചു. പുതുക്കാട് മണ്ഡലത്തിലെ ആമ്പല്ലൂരില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിക്കിടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ബിജെപിയില്‍ ചേരുമെന്ന് വിവേക് ഗോപന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം നേമത്ത് ഉള്‍പ്പെടെ യുഡിഎഫ്-എല്‍ഡിഎഫ് രഹസ്യധാരണ നിലവില്‍ വന്നെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍ പറഞ്ഞു. ചെന്നിത്തല ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ ഇടപെടലിന്റെ ഫലമാണ് ഈ സഖ്യമെന്നും തൃശ്ശൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നേമത്ത് ഇതിന് വേണ്ടി നേതാക്കള്‍ പ്രചരണം തുടങ്ങി. ഈ രാഷ്ട്രീയ അധാര്‍മികത ജനങ്ങളിലെത്തിച്ച് ഇരു മുന്നണികളെയും തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗം പൂര്‍ത്തിയാക്കും. ജനസമ്മതരായ സ്ഥാനാര്‍ത്ഥികളെ എല്ലാ മണ്ഡലങ്ങളിലും മത്സരിപ്പിക്കും. മുസ്ലിം ലീഗ് അവരുടെ വര്‍ഗീയ അജണ്ട ഉപേക്ഷിച്ച് മോദിയുടെ വികസനയം അംഗീകരിച്ച് ദേശീയധാരയിലേക്ക് വന്നാല്‍ അവരെ ബിജെപി സ്വാഗതം ചെയ്യുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post