ഇടുക്കി: 20 ശതമാനം ബോണസ്സിനും 500 രൂപ ദിവസകൂലിക്കുമായി ഹാരിസണ്‍ മലയാളം കമ്പനിയിലെ തൊഴിലാളികളും സമരത്തിലേക്ക്. സമരം ഹാരിസണന്റെ കൂടുതല്‍ തോട്ടങ്ങളിലേക്ക് വ്യാപിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
കമ്പനിയുടെ സൂര്യനെല്ലിയിലെ ഫാക്റ്ററിക്കു മുന്പില് നൂറുകണക്കിന് സ്ത്രീ തൊഴിലാളികളാണ് ഇന്നലെ കുത്തിയിരുന്നു പ്രതിഷേധിച്ചത്. വൈകിട്ട് ആറിന് അവസാനിച്ച സമരം ഇന്ന് പുനരാരംഭിക്കും. ബോണസ്സും വേതന വര്‍ദ്ധനവും മാത്രമല്ല ലയങ്ങളുടെ അറ്റകുറ്റപണി ഉടന്‍ നടത്തുക, തോട്ടത്തിലെ ആശുപത്രിയില്‍ മതിയായ ചികിത്സാ സൌകര്യം നല്‍കുക തുടങ്ങിയവയും തൊഴിലാളികളുടെ ആവശ്യങ്ങളില്‍ പെടുന്നു.
ഇടുക്കിയില്‍ ഹാരിസണിന് മൂന്നു ഡിവിഷനുകളാണ് ഉള്ളത്. ആയിറങ്കല്, പൂപ്പാറ, പന്നിയാര്‍ എന്നിവയാണിവ. ഈ സമരത്തിലും സ്ത്രീകളാണ് മുന്പില് നിന്ന് സമരം നയിക്കുന്നത്.
കേരളത്തില്‍ തോട്ടം തൊഴിലാളി സമരം വ്യാപിക്കുന്നു:ഹാരിസണിലും സമരം
തൊഴിലാളികളെ മാനേജ്മെന്റ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 15 സ്ത്രീ തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
കണ്ണൂര്‍ ആറളം ഫാമിലും തൊഴിലാളികള്‍ സമരത്തിലാണ്.
Discussion about this post