കൊച്ചി:ഛായാഗ്രാഹകന്‍ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തില്‍ മരിച്ചു. രഹ്ന ഫാത്തിമയുടെ വിവാദ ചിത്രമായ ഏകയുടെ ഛായാഗ്രാഹകന്‍ ആയിരുന്നു. ഇന്നലെ രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷനു സമീപം ബൈക്ക് തെന്നി തല ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
.നിരവധി സിനിമകളില്‍ അസിസ്റ്റന്റ് ക്യാമാറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില ഷോര്‍ട്ട് ഫിലിമുകള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും സംസ്‌കാരമെന്ന് ബന്ധുക്കള്‍ അറിയിച്ചു.










