ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മീന്‍ പിടിച്ചു നടക്കുകയാണെന്ന് ബി.ജെ.പി നേതാവും മധ്യപ്രദേശ് മന്ത്രിയുമായ നരോത്തം മിശ്ര. പശ്ചിമ ബംഗാളിന്‍റെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവാണ് നരോത്തം മിശ്ര. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി പ്രചരണത്തിനിറങ്ങും, രാഹുല്‍ഗാന്ധി മീന്‍ പിടിച്ചും നടക്കും ഫലം വരുമ്പോള്‍ ഇ.വി.എമ്മില്‍ അട്ടിമറി നടത്തിയെന്ന പ്രചരണവും നടത്തുമെന്ന് നരോത്തം മിശ്ര പറഞ്ഞു.
തെരഞ്ഞെടുപ്പിന് കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയത് വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കടലില്‍ ഇറക്കം തെരഞ്ഞെടുപ്പ് വിമര്‍ശനമായാണ് ബി.ജെ.പി സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡ്ഡ തുടങ്ങിയവര്‍ തമിഴ്നാട്, അസം, കേരള, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി മീന്‍ പിടിച്ചുനടക്കുകയാണ്. പിന്നീട് അവര്‍ ഇ.വി.എം അട്ടിമറി നടന്നുവെന്ന് ആരോപിക്കും -നരോത്തം മിശ്ര പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് സര്‍ക്കാറുകളെ ബി.ജെ.പി അട്ടിമറിക്കുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശവും ചര്‍ച്ചയായിരുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കു രക്ഷയില്ല. 10 -15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ ഭരണം ബി.ജെ.പി അട്ടിമറിക്കുകയാണ്. മധ്യപ്രദേശ്, പുതുച്ചേരി, ഗോവ, അരുണാചല്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറിയ ജനാധിപത്യ ധ്വംസനം പരിശൊധിച്ചാല്‍ ഇത് മനസ്സിലാകുമെന്നുംരാഹുൽ പറഞ്ഞിരുന്നു.
Discussion about this post