കാബൂൾ∙ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ മൂന്ന് വനിതാ മാധ്യമപ്രവർത്തകരെ വെടിവച്ചു കൊന്നു. രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ആയാണ് ആക്രമണം നടന്നത്.
ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെയാണ് മുർസൽ വഹീദി, ഷഹനാസ്, സാദിയ എന്നീ മാധ്യമപ്രവർത്തകർക്കു വെടിയേറ്റത്. അഫ്ഗാനിസ്ഥാനിലെ സ്വകാര്യ റേഡിയോ, ടിവി മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവരാണിവർ.
മാധ്യമപ്രവർത്തകർക്കു നേരെയുള്ള ആക്രമണം അഫ്ഗാനില്‍ ഈയിടെയായി വർദ്ധിച്ചു വരികയാണ്. ഇതോടെ അഫ്ഗാനിൽ 6 മാസത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 15 ആയി.
Discussion about this post