കോട്ടയം :എന്തു ചോദിച്ചാലും ഒന്നുമറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ഒന്നുമറിയാത്ത ആളെ എന്തിന് ഇനിയും തിരഞ്ഞെടുക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി.
എല്‍ഡിഎഫ് നേതാക്കള്‍ ഇപ്പോള്‍ സ്വര്‍ണവും വിഴുങ്ങുന്നുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയത് ആരെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം. എല്‍ഡിഎഫും യുഡിഎഫും ഒരേ കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കുന്നത്, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നു പറഞ്ഞ് അതു പ്രാവര്‍ത്തികമാക്കിയ ബിജെപിയാണ്. മറ്റാരുടെയും സഹായം ആവശ്യമില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
സ്വന്തം പാര്‍ട്ടിയെപ്പോലും നയിക്കാന്‍ കഴിയാത്ത രാഹുല്‍ ഗാന്ധിയാണോ കേരളത്തില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നതെന്നും സ്മൃതി ഇറാനി ചോദിച്ചു. കൊറോണ വന്നപ്പോള്‍ ആരും കോണ്‍ഗ്രസിനെ കണ്ടില്ല. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കു ഭക്ഷണം അടക്കം നല്‍കിയതു കേന്ദ്രസര്‍ക്കാരാണ്.












