ലണ്ടൻ: കർഷക സമരത്തിൽ കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച് ബ്രിട്ടൺ. വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിൽ ഇടപെടാനില്ലെന്നും ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. വിഷയത്തിൽ ബ്രിട്ടണെ ഇടപെടുത്തി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള പാക് വംശജരായ ചില ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളുടെയും പ്രതിപക്ഷ അനുകൂലികളായ ചില ഇന്ത്യൻ വംശജരുടെയും സംയുക്ത നീക്കമാണ് ഇതോടെ പരാജയപ്പെട്ടത്.
‘കർഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അത് പരിഹരിക്കാനുള്ള ക്ഷമത ഇന്ത്യൻ സർക്കാരിനുണ്ട്. അതിൽ തത്കാലം ഇടപെടാൻ ബ്രിട്ടൺ ആഗ്രഹിക്കുന്നില്ല.‘ ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാനപതി അലക്സ് എല്ലിസ് വ്യക്തമാക്കി.
ഇന്ത്യയിലെ കർഷക സമരം ബ്രിട്ടീഷ് പർലമെന്റിൽ ചർച്ച ചെയ്യിക്കാനുള്ള ശ്രമങ്ങളും ഇതോടെ ഏറെക്കുറെ അവസാനിച്ചു. വിഷയം ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ മാത്രമേ ബ്രിട്ടീഷ് പാർലമെന്റ് ചർച്ച ചെയ്യുകയുള്ളൂവെന്നും ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി.
Discussion about this post