തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക അദ്ധ്യായമായ ബിജെപിയുടെ വിജയ യാത്രക്ക് നാളെ തിരുവനന്തപുരത്ത് സമാപനം. സമാപന സമ്മേളനം ശംഖുമുഖത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്യാസി സംഗമത്തിലും പങ്കെടുക്കും. തുടർന്ന് 5.30ന് ശംഖുമുഖം കടപ്പുറത്ത് വിജയ യാത്രയുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
കേന്ദ്ര മന്ത്രിമാരായ പ്രഹ്ളാദ് ജോഷി, വി.മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍ , ബിജെപി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, കേരള പ്രഭാതി സി.പി.രാധാകൃഷ്ണന്‍ , ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവര്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
സംസ്ഥാനത്തുടനീളം വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി നൂറുകണക്കിന് പ്രവർത്തകരും നേതാക്കളുമാണ് വിജയ യാത്രക്കിടെ ബിജെപിയിൽ ചേർന്നത്. മെട്രോമാൻ ഇ ശ്രീധരൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ നീണ്ട നിര വിജയ യാത്രയുടെ ഭാഗമായിൽ ബിജെപിയിൽ എത്തിയിരുന്നു.
Discussion about this post