കൊച്ചി: സംസ്ഥാന സർക്കാരിലെ പല ഉന്നതരും അസാന്മാർഗികളെന്ന് സ്വപ്ന സുരേഷ്. എല്ലാം തനിക്ക് അറിയാമെന്നും മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ അവർ പറയുന്നു.
രാഷ്ട്രീയ-ഉദ്യോഗസ്ഥ ഉന്നതരടക്കം സ്വപ്നയുടെ പട്ടികയിലുണ്ടെന്നാണ് വിവരം. കസ്റ്റംസ് അന്വേഷണസംഘം ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിലും ഇതുസംബന്ധിച്ച പരാമർശങ്ങളുണ്ട്. ഉന്നതരുടെ നിയമവിരുദ്ധവും അനുചിതവുമായ പ്രവൃർത്തികളെക്കുറിച്ച് തനിക്ക് അറിയാമെന്നും മൊഴിയിൽ സ്വപ്ന വ്യക്തമാക്കുന്നു.
ഉന്നതപദവിയിലുള്ള ചില വ്യക്തികൾ വിവിധ ഇടപാടുകളിലായി കോഴപ്പണം കൈപ്പറ്റിയിട്ടുണ്ട്. ചില ഇടപാടുകളിൽ അറബി പരിഭാഷകയാകാൻ നിർബന്ധിതയായതിനാൽ തനിക്ക് ഇവയെക്കുറിച്ച് എല്ലാമറിയാം. എല്ലാത്തിനും താൻ സാക്ഷിയാണെന്നും സ്വപ്ന മൊഴിയിൽ പറയുന്നു.
അനധികൃത പണമിടപാടുകളിൽ ഉന്നതരാഷ്ട്രീയ നേതൃത്വത്തിന്റെ ഇടനിലക്കാരനായി പ്രവർത്തിച്ചത് മുൻപ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ആയിരുന്നു. ഇതെല്ലാം നടന്നത് സംസ്ഥാനസർക്കാരിന്റെ വിവധ പദ്ധതികളുടെ മറവിലാണെന്നും മൊഴിയിൽ സ്വപ്ന സുരേഷ് വ്യക്തമാക്കുന്നു.
Discussion about this post